പതിനൊന്നുകാരി വീടിനകത്തു മരിച്ച നിലയിൽ
1537418
Friday, March 28, 2025 10:56 PM IST
ചിറ്റൂർ: പതിനൊന്നുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അഞ്ചാംമൈൽ അയോധ്യ നഗറിൽ വടിവേലു - രതിക ദമ്പതികളുടെ മകൾ അനാമിക (11) യാണ് മരിച്ചത്.
ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.