കൊയ്ത്തുത്സവവും ഫാം മോണിറ്ററിംഗ്, ഇറിഗേഷൻ സിസ്റ്റം പ്രദർശനവും
1537191
Friday, March 28, 2025 1:49 AM IST
ആലത്തൂർ: നെൽകൃഷിയിൽ കാലാവസ്ഥാവ്യതിയാനം മൂലം നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ നൂതന സാങ്കേതിക വിദ്യയായ ഇന്റലിജന്റ് ഫാം മോണിറ്ററിംഗും ഇന്റലിജന്റ് ഇറിഗേഷൻ സിസ്റ്റവും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് വികസിപ്പിച്ച ഇവയുടെ പ്രദർശനവും പരിസ്ഥിതി സൗഹൃദ നെൽകൃഷിയുടെ കൊയ്ത്തുത്സവവും ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിൽ നടന്ന ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തു വാർഷിക പദ്ധതിപ്രകാരം ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിൽ കഴിഞ്ഞ രണ്ടാംവിളകാലത്തു കർഷകർക്കായി 100 ഏക്കറിൽ ഞാറ്റടി തയ്യാറാക്കി വിതരണം നടത്തിയിരുന്നു. കർഷകർക്കായി പരിസ്ഥിതി സൗഹൃദ നെൽകൃഷിയുടെ പാക്കേജ് പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി മുഖ്യാതിഥിയായി. ആലത്തൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപഞ്ചായത് പ്രസിഡന്റ് എ. ഷൈനി, ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാഡിംഗ് കമ്മിറ്റി ചെയര്പേഴ്സൺ പി.സി. നീതു, മെംബർ പി.എം. അലി, കെ.സി. ബിനു, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. സിന്ധുദേവി മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.