കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ധർണ
1537178
Friday, March 28, 2025 1:49 AM IST
മണ്ണാർക്കാട്: പ്രധാനമന്ത്രി ആവാസ് യോജന, ജൽജീവൻമിഷൻ എന്നീ പദ്ധതികൾ മുഴുവനായും നടപ്പിലാക്കാതെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുന്ന കോട്ടോപ്പാടം പഞ്ചായത്ത് ഭരണസമിതിക്കെതിരേ ധർണ നടത്തി ബിജെപി.
തീരുമാനമെടുക്കാൻ കഴിയാത്ത കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഡമ്മിയായെന്നും ഇതിലുംഭേദം രാജിവയ്ക്കുന്നതാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ പറഞ്ഞു.
കോട്ടോപ്പാടം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ. രതീഷ് അധ്യക്ഷനായി. കോട്ടോപ്പാടം ഏരിയ സെക്രട്ടറി കെ. രാധാകൃഷ്ണൻ, മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, മുൻ മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ്കുമാർ, മറ്റു നേതാക്കൾ പങ്കെടുത്തു.