കാലംതെറ്റിവന്ന മഴയിൽ നെൽച്ചെടികൾ വീണ് കൃഷിനാശം
1536975
Thursday, March 27, 2025 6:33 AM IST
ചിറ്റൂർ: വേനൽമഴയിൽ കൊയ്യാറായ പാടത്തെ നെൽച്ചെടികൾ വെള്ളത്തിൽ വീണത് കർഷകന് ദുരിതമായി. ഇനി യന്ത്രകൊയ്ത്ത് നടത്തണമെങ്കിൽ ചെലവേറുമെന്നതാണ് പ്രശ്നം.
ഒരു മണിക്കൂറിൽ കൊയ്തു തീരേണ്ട നെൽച്ചെടികൾ രണ്ടു മണിക്കൂർ വരെ യന്ത്രകൊയ്ത്ത് നടത്തേണ്ടതായി വരും. മിക്ക കർഷകരും വായ്പ എടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. തൊഴിലുറപ്പ് പണി ആരംഭിച്ചതുമുതൽ കൃഷിപ്പണിക്ക് തൊഴിലാളിക്ഷാമവും നേരിടുന്നുണ്ട്.