ജില്ലാതല ഗുണഭോക്തൃസംഗമവും തൊഴിൽ സർട്ടിഫിക്കറ്റ് വിതരണവും
1536973
Thursday, March 27, 2025 6:33 AM IST
പാലക്കാട്: ഭാരതസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ജില്ലയുടെ ഒൗദ്യോഗിക തൊഴിൽ പരിശീലന സ്ഥാപനമായ ജൻശിക്ഷൻ സൻസ്ഥാൻ നടപ്പ് സാന്പത്തികവർഷത്തിൽ ജില്ലയിൽ നടപ്പിലാക്കിയ വിവിധ തൊഴിൽ പരിശീലനങ്ങൾ പൂർത്തികരിച്ചവരുടെ സംഗമവും വിജയികളുടെ സർട്ടിഫിക്കറ്റ് വിതരണവും ചക്കാന്തറയിലുള്ള രൂപത പാസ്റ്ററൽസെന്ററിലെ നവജ്യോതി ഹാളിൽ സംഘടിപ്പിച്ചു.
മാതൃസംഘടനയായ പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റും രൂപത വികാരിജനറാളുമായ മോണ്‍ ജീജോ ചാലയ്ക്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മികച്ച പരിശീലകയായി തെരഞ്ഞെടുത്ത ആർ. സ്മിതക്ക് കൗശലാചാര്യ പുരസ്കാരം സമ്മാനിച്ചു. ജെഎസ്എസ് ചെയർമാൻ ഫാ. ജോസഫ് ജസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ ദേശീയതലത്തിൽ മാതൃകാ ജെഎസ്എസ് അംഗീകാരം കൈവരിച്ച പാലക്കാട് ജജെഎസ്എസിന്റെ മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും പരിശീലകരെയും അനുമോദിച്ചു.
വൈസ് ചെയർമാൻ ഫാ. ബെറ്റ്സണ്‍ തൂക്കുപറന്പിൽ ഈ വർഷത്തെ മികച്ച സംരംഭകർക്കുള്ള പ്രശംസാപത്രവും ഫലകവും കൈമാറി. ജെഎസ്എസ് ഡയറക്ടർ സിജു മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ പാലക്കാട് ജില്ലാ ലീഡ്ബാങ്ക് മാനേജർ പി.ടി. അനിൽകുമാർ, അസിസ്റ്റന്റ് ഇൻഡസ്ട്രിയൽ ഓഫീസർ ദീപു ശിവരാജ്, ഷാജുദ്ദീൻ, ജിസ ജോമോൻ, നിഖിൽ കൊടിയത്തൂർ, കെ.ഡി. ജോസഫ്, ജോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള എഴുന്നൂറോളം വനിതകൾ പങ്കെടുത്ത പരിപാടികൾക്ക് ജഐസ്എസ് പരിശീലകരും ഉദ്യോഗസ്ഥരായ അഭിഷയ്, ടി.ജെ. ജോണ്‍, ലൂയിസ് ജോർജ്, ശ്വേത, സുഹാസിനി എന്നിവരും നേതൃത്വം നൽകി.