തപാൽവകുപ്പ് മഹാമേള സംഘടിപ്പിച്ചു
1536971
Thursday, March 27, 2025 6:33 AM IST
അഗളി: തപാൽസേവനം വീട്ടുപടിക്കൽ എന്ന മുദ്രാവാക്യം വിളിച്ചോതി ഒറ്റപ്പാലം പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ മഹാമേള സംഘടിപ്പിച്ചു.
ആധാർകാർഡ് പുതുക്കൽ, ഗ്രാമീണ നിവാസികളുടെ സുരക്ഷ ലക്ഷ്യമിട്ട് ഭാരതതപാൽ വകുപ്പ് നടപ്പാക്കിവരുന്ന റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, പിഎൽഐ, മറ്റ് വിവിധയിനം തപാൽ ഇൻഷ്വറുകൾ, സുകന്യ സമൃദ്ധിയോജന കൂടാതെ എസ്ബി, ആർഡി, ടിഡി തുടങ്ങി വിവിധയിനം സേവനങ്ങൾ സൗജന്യമായി മേളയിലൂടെ ജനങ്ങൾ പ്രയോജനപ്പെടുത്തി. പോസ്റ്റൽ സൂപ്രണ്ട് എം.പി. രമേശ് നേതൃത്വം നൽകി.
അട്ടപ്പാടി നെല്ലിപ്പതി മല്ലീശ്വര വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ സംഘടിപ്പിച്ച മേള മണ്ണാർക്കാട് പോസ്റ്റൽ സബ് ഡിവിഷണൽ ഇൻസ്പെക്ടർ കെ.വി. വിനോദ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മല്ലീശ്വര വിദ്യാനികേതൻ പ്രിൻസിപ്പൽ എ. ഷാജി അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീദേവി വാര്യർ പദ്ധതി വിശദീകരണം നടത്തി. ഐപിപിബി പാലക്കാട് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ അഖിൽ ആശംസകൾ നേർന്നു. അധ്യാപിക സ്മൃതി സ്വാഗതവും മണ്ണാർക്കാട് സബ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് കെ. മുബീന നന്ദിയും പറഞ്ഞു.