ആശ്രമം സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ്
1536965
Thursday, March 27, 2025 6:32 AM IST
മലമ്പുഴ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മലമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മലമ്പുഴ ആശ്രമം സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മലമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ക്ലാസെടുത്തു. എഇഒ രമേഷ്, ആശ്രമം സ്കൂൾ പ്രിൻസിപ്പൽ ടെസി മോൾ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കോമള ദാസ് എന്നിവർ പ്രസംഗിച്ചു. മുന്നൂറോളംപേർ ക്ലാസിൽ പങ്കെടുത്തു.