കരിന്പയിൽ കേരളഗ്രോ ബ്രാൻഡഡ് ജില്ലാഷോപ്പ് തുടങ്ങി
1536963
Thursday, March 27, 2025 6:32 AM IST
കല്ലടിക്കോട്: കരിമ്പ കനിനിറവ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് കമ്പനിക്ക് അനുവദിച്ച കേരളഗ്രോ ബ്രാൻഡഡ് ജില്ലാഷോപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.
കൃഷിക്കൂട്ടങ്ങൾ, സർക്കാർഫാമുകൾ, കർഷക ഉത്പാദക കമ്പനികൾ, കർഷകർ എന്നിവരുടെ മൂല്യ വർധിത ഉത്പന്നങ്ങളും ചെറുധാന്യ ഉത്പന്നങ്ങളുടെ പരിശോധന പൂർത്തിയാക്കി ലഭിക്കുന്ന അംഗീകാര മുദ്രയാണ് കേരളഗ്രോ. ചടങ്ങിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ എം.എ. നാസർ ആദ്യ വില്പന നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. സിന്ധുദേവി മുഖ്യപ്രഭാഷണം നടത്തി.