നെല്ലുവൃത്തിയാക്കൽയന്ത്രം വിതരണം ചെയ്തു
1536960
Thursday, March 27, 2025 6:32 AM IST
നെന്മാറ: കൃഷിഭവനിൽനിന്ന് നെല്ലു വൃത്തിയാക്കുന്ന യന്ത്രം വിതരണംചെയ്തു. സേവനമേഖലയിൽ പ്രവർത്തിക്കുന്ന കൃഷികൂട്ടത്തിനാണ് നൂറുശതമാനം സബ്സിഡി നിരക്കിൽ വിന്നോവർയന്ത്രം വിതരണം ചെയ്തത്. ആവശ്യക്കാർക്കു മിതമായനിരക്കിൽ യന്ത്രം വാടകക്കുനൽകുമെന്ന് കൃഷിഓഫീസർ പറഞ്ഞു.
പ്രിൻസിപ്പൽ കൃഷിഓഫീസർ പി. സിന്ധുദേവി കൃഷികൂട്ടം കൺവീനർ പി.ആർ. ശശികുമാറിനു നൽകി ഉദ്ഘാടനം ചെയ്തു. നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു.