വ​ട​ക്ക​ഞ്ചേ​രി: മ​ല​മ്പു​ഴ കൃ​പാ​സ​ദ​നി​ലെ അ​പ്പ​ച്ച​ൻമാ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ.

ഒ​റ്റ​പ്പെ​ട​ലി​ന്‍റെ ചി​ന്ത​ക​ൾ മാ​റ്റി സൗ​ഹൃ​ദ​ത്തി​ന്‍റേയും സ​ന്തോ​ഷ​ത്തി​ന്‍റേയും മ​ണി​ക്കൂ​റു​ക​ളാ​ക്കി സി​സ്റ്റ​ർ ഡീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ സ​ന്ദ​ർ​ശ​നം. കു​ട്ടി​ക​ളി​ൽ ജീ​വ​കാ​രു​ണ്യ ആ​ഭി​മു​ഖ്യം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സ​മ്മാ​ന​ങ്ങ​ളും പു​ത​പ്പും മ​റ്റു അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​മാ​യി​ട്ടാ​യിരു​ന്നു വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കൃ​പാ​സ​ദ​ൻ യാ​ത്ര.