കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്
1512267
Sunday, February 9, 2025 1:07 AM IST
കാഞ്ഞിരപ്പുഴ: സെന്റ് തോമസ് ഫൊറോനപള്ളി പ്രധാന തിരുനാൾ ഇന്ന്. ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കാഞ്ഞിരം കുരിശുപള്ളിയിലേക്കു നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന ചർച്ച് വികാരി ഫാ. സേവിയർ വളയത്തിൽ കാർമികത്വം വഹിച്ച തിരുനാൾ പാട്ടുകുർബാന നടന്നു. തുടർന്ന് കൊടുവായൂർ സെന്റ് തോമസ് ചർച്ച് വികാരി ഫാ. അശ്വിൻ കണിവയലിന്റെ നേതൃത്വത്തിൽ തിരുനാൾ സന്ദേശം നൽകി.
ഇന്നുരാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിനു യാക്കര ഹോളി ട്രിനിറ്റി ചർച്ച് വികാരി ഫാ. ഷിജോ മാവറയിൽ മുഖ്യകാർമികത്വം വഹിക്കുന്ന തിരുനാൾപാട്ടുകുർബാന, പിഎസ്എസ്പി ഡയറക്ടർ ഫാ. ജസ്റ്റിൻ കോലങ്കണ്ണി തിരുനാൾ സന്ദേശം നൽകും. തുടർന്ന് കുരിശടിചുറ്റി പ്രദക്ഷിണവുമുണ്ടാവും. വൈകുന്നേരം 6. 30 ന് കൊച്ചിൻ ബിഗ് ബാൻഡ്, സ്റ്റേജ് ഷോ എന്നിവ നടക്കും.
നാളെ രാവിലെ 6.15 ന് പരേതസ്മരണയ്ക്കായി വിശുദ്ധ കുർബാന, സെമിത്തേരിയിൽ ഓപ്പീസ് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾക്കു സമാപനമാകും.