പഴനി തൈപ്പൂയ ഉത്സവത്തിൽ പങ്കെടുക്കാൻ അഞ്ചാംമൈലിലെ പദയാത്രാസംഘവും
1512266
Sunday, February 9, 2025 1:07 AM IST
ചിറ്റൂർ: പഴനി തൈപ്പൂയ ഉത്സവത്തിൽ പങ്കെടുക്കാൻ അഞ്ചാംമൈലിലെ പദയാത്രാസംഘം പുറപ്പെട്ടു. അഞ്ചാംമൈൽ മുരുക ഭക്തസംഘമാണ് സിദ്ധിവിനായ ക്ഷേത്രത്തിൽനിന്ന് പഴനി പദയാത്ര ആരംഭിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനു പുറപ്പെട്ട സംഘം രാത്രി പൊള്ളാച്ചിയിലെ മണ്ഡപത്ത് താമസിച്ചു. ഇന്നുരാവിലെ പുറപ്പെട്ട് രാത്രി മടത്തുക്കുളത്ത് മണ്ഡപത്തിൽ താമസിക്കും. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പഴനിയിൽ എത്തിച്ചേരും.
തിങ്കളാഴ്ച പഴനി അടിവാരം പെരിയ നായകിയമ്മൻ ക്ഷേത്രത്തിൽ വർഷത്തിൽ മൂന്നു തവണ നടക്കുന്ന വെള്ളി ഥ പ്രയാണവും ദർശിച്ചശേഷം ചൊവ്വാഴ്ച തൈപ്പൂയംദിവസം പഴനി മുരുകക്ഷേത്രത്തിലും ദർശനം നടത്തും.
അഞ്ചാംമൈൽ, കണക്കമ്പാറ, കുറ്റിപ്പള്ളം, കൗണ്ടൻകളം, വാക്കിനിച്ചള്ള, കല്ലാണ്ടിച്ചളള, മലക്കാട്, ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേരാണ് പദയാത്രയോടെ പഴനിക്കു യാത്രതിരിച്ചത്.