പുതുനഗരം സെന്റ് മേരീസ് സ്കൂൾ വാർഷികം ആഘോഷിച്ചു
1512258
Sunday, February 9, 2025 1:07 AM IST
പുതുനഗരം: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപത്തിനാലാം വാർഷികാഘോഷം "ലാ ഫിയെസ്ത' പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പുതുനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ എ. സിന്ധു, പിടിഎ പ്രസിഡന്റ് രതീഷ് ബാബു, മദർ പിടിഎയിലെ ബി. രമ്യ, പള്ളി ട്രസ്റ്റി ബിനു ജേക്കബ് എന്നിവർ പ്രസംഗിച്ചു. മാനേജർ ഫാ. ബെറ്റ്സൺ തൂക്കുപറന്പിൽ, പ്രിൻസിപ്പൽ സിസ്റ്റർ ധന്യ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.