കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തീരുമാനം
1512162
Saturday, February 8, 2025 1:02 AM IST
കാഞ്ഞിരപ്പുഴ: പഞ്ചായത്തിലെ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ഇന്നലെ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനം. പഞ്ചായത്ത് പരിധിയിൽ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് ഇവയെ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ആളുകൾക്ക് പരിക്കുപറ്റിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ പഞ്ചായത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്നതിന് യോഗം തീരുമാനിച്ചു. പ്രത്യേക ഷൂട്ടർമാരെ എത്തിക്കാനും ധാരണയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. പ്രദീപ്, സിബി കുര്യൻ, മിനിമോൾ ജോൺ, ഡെപ്യൂട്ടി റേഞ്ചർ മനോജ്, ലക്ഷ്മിദാസ്, പി. സുബിൻ, നിസാർ മുഹമ്മദ്, പി. മണികണ്ഠൻ, പി. രാജൻ, ബാലൻ പൊറ്റശേരി, രവി അടിയത്ത്, സണ്ണി കിഴക്കേക്കര, ജോമി മാളിയേക്കൽ, മെംബർമാർ എന്നിവർ പങ്കെടുത്തു.