വ്യാജചികിത്സ പ്രോത്സാഹിപ്പിക്കരുത്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
1512916
Tuesday, February 11, 2025 2:10 AM IST
മണ്ണാർക്കാട്: കേരളത്തിൽ നിലവിലുള്ള നിയമവും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് നാട്ടറിവുകൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിയുമെന്നും അടിസ്ഥാന വിദ്യാഭ്യാസയോഗ്യതയില്ലാത്തവർ ചികിത്സാരംഗത്തിറങ്ങി ചൂഷണം ചെയ്യാൻ ഇടവരുത്തുന്ന നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മണ്ണാർക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.പി.എം. ദിനേശൻ അധ്യക്ഷനായി.
ഡോ.സി.വി. ശ്രീഹരി, പി.കെ ഹരിദാസ്, എം.എ. അസ്മാബി, ബാസിം, ചാൾസ് ആന്റണി, ഫൗഷ, സിറാജ, ജി.പി. മുകുന്ദൻ, ഫസീന, സതീഷ്കുമാർ, രജ്ന തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ചികിത്സാ മേഖലകളിലെ നൂതന പ്രവണതകൾ ഡോക്ടർമാരായ നിത, രമ്യശ്രീ, ശേഖർ വാര്യർ, രപി.കെ. മ്യ രാജേഷ്, സത്യനാരായണൻ എന്നിവർ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഡോ. ശേഖർ വാര്യർ- പ്രസിഡന്റ്), ഡോ. ഫൗഷ.പി. ഫൈസൽ -സെക്രട്ടറി, ഡോ. സിറാജ സലാം -ട്രഷറർ, ഡോ. ടി.കെ. രേഷ്മ-വനിതാ കമ്മിറ്റി ചെയർപേഴ്സൺ) ഡോ. രമ്യശ്രീ -വനിതാ കമ്മിറ്റി കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.