കയറാടി പാറപ്പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
1512608
Monday, February 10, 2025 1:37 AM IST
നെന്മാറ: കയറാടി വിശുദ്ധ മദർ തെരേസ (പാറപ്പള്ളി)ദേവാലയത്തിൽ വിശുദ്ധ മദർ തെരേസയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാൾ ആഘോഷിച്ചു.
ഇന്നലെ വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫെറോനാ വികാരി ഫാ. സേവിയർ വളയത്തിൽ കാർമികത്വം വഹിച്ചു. ജോബി തെക്കിനേടത്ത് തിരുനാൾ സന്ദേശവും നൽകി. ശേഷം വിവിധ വാദ്യഘോഷങ്ങളോടെയുള്ള പ്രദക്ഷിണവും നടന്നു. വികാരി ഫാ. ജോസ് പ്രകാശ് തൂണിക്കാവിൽ, കൈകാരന്മാർ, സംഘടനാ ഭാരവാഹികൾ പരിപാടികൾക്കു നേതൃത്വം നൽകി.