കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷം
1512160
Saturday, February 8, 2025 1:02 AM IST
നെന്മാറ: രണ്ടാംവിള കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിൽ. ഇതോടെ കിട്ടുന്ന വിളവ് വീണ്ടും കുറയുമെന്ന ആശങ്കയിലാണ് കർഷകർ. നെന്മാറ, അയിലൂർ മേഖലയിലുള്ള കതിരുവന്ന പാടശേഖരങ്ങളിലാണ് ചാഴിശല്യം രൂക്ഷമായത്.
ഇതിന് പ്രതിവിധിയായുള്ള കീടനാശിനി സ്പ്രിംഗ്ലർ മുഖേന തളിക്കുന്ന രീതിയാണ്. കിടനാശിനി പ്രയോഗം ഒഴിവാക്കാൻ പല കർഷകരും ശ്രമിച്ചെങ്കിലും നെല്ല് പതിരാകുമെന്ന് ഭയന്നാണ് പല കർഷകരും ഇതിന് മുതിരുന്നത്. കഴിഞ്ഞ വിള കൊയ്തെടുത്തതിൽ ചാഴിശല്യം കൂടിയതിനാൽ നെല്ല് കുറവായിരുന്നെന്നും അതിനാൽ പതിരുകൂടി വരുമെന്ന ഭയത്തിലാണ് ഇത്തവണ കീടനാശിനി പ്രയോഗം നടത്തുന്നതെന്നും കർഷകർ പറഞ്ഞു.