കുട്ടികൾ ഈശോയുടെ അടുക്കലേക്കുവരുന്നതിൽ ആർക്കും തടസംനിൽക്കാനാകില്ല: മാർ കൊച്ചുപുരയ്ക്കൽ
1512598
Monday, February 10, 2025 1:37 AM IST
കല്ലടിക്കോട്: കുട്ടികൾ ഈശോയുടെ അടുക്കലേക്കു വരുന്നതിൽ ആർക്കും തടസംനിൽക്കാൻ കഴിയില്ലെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
കുട്ടികൾ അനന്തസാധ്യതകളുള്ള ദൈവത്തിന്റെ ദാനമാണന്നും ബിഷപ് ഉദ്ബോധിപ്പിച്ചു. തിരുബാലസഖ്യത്തിന്റെ ആദർശവുംലക്ഷ്യവും കുട്ടികൾ കുട്ടികളെ സഹായിക്കട്ടെ, കുട്ടികൾ കുട്ടികൾക്കുവേണ്ടി പ്രാർഥിക്കട്ടെ എന്നാണന്നും ഇതനുസരിച്ച് മാതാപിതാക്കൾ കുട്ടികളെ വിശ്വാസജീവിതത്തിൽ വളർത്തണമെന്നും ബിഷപ് പറഞ്ഞു. മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിൽ പുതുതായി നിർമിച്ച ലൂർദ് മാതാവിന്റെ ഗ്രോട്ടോ ആശീർവദിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ഇടവക വികാരി ഫാ. ജോർജ് തെരുവൻകുന്നേൽ സഹകാർമികനായി. തിരുബാലസഖ്യ ദിനവും ആചരിച്ചു.