ആധാരം എഴുത്തുകാർക്ക് കാലോചിതമായ ആനുകൂല്യങ്ങൾ അനുവദിക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
1512915
Tuesday, February 11, 2025 2:10 AM IST
അഗളി: ആധാരം എഴുത്തുകാർക്ക് അർഹവും കാലോചിതവുമായ ആനുകൂല്യങ്ങൾ അനുവദിച്ചു നൽകണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി . ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കൺവൻഷൻ അട്ടപ്പാടി ക്യാമ്പ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ആരിൽ നിന്നും സഹായം തേടാതെ സ്വയംതൊഴിൽ കണ്ടെത്തിയവരാണ് ആധാരം എഴുത്തുകാർ. ഇവരുടെ ഫീസ് പട്ടിക പുതുക്കി നൽകണം. 2009 ലെ ഫീസ് പട്ടികയാണ് ഇന്നും അവലംബിക്കുന്നതെന്നും മെഡിക്കൽ ഇൻഷ്വറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ആധാരം എഴുത്തു മേഖലയിലുള്ളവർക്ക് നൽകണമെന്നും എംപി പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ബാബു സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇന്ദു കലാധരൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകൻ സമ്മാനദാനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുനിൽ, സ്വാഗതസംഘം ചെയർമാൻ കെ.ആർ. രവീന്ദ്രദാസ്, ജ്യോതി പ്രസംഗിച്ചു.