പള്ളികളിൽ തിരുനാളാഘോഷം
1512605
Monday, February 10, 2025 1:37 AM IST
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന
പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനും ഭാരത അപ്പസ്തോലനുമായ വിശുദ്ധ തോമശ്ലീഹയുടെയും രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഇന്നവെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10 ന് യാക്കര ഹോളി ട്രിനിറ്റി ചർച്ച് വികാരി ഫാ. ഷിജോ മാവറയിൽ മുഖ്യകാർമികത്വം വഹിച്ച തിരുനാൾ പാട്ടു കുർബാനയുണ്ടായി. പിഎസ്എസ്പി ഡയറക്ടർ ഫാ. ജസ്റ്റിൻ കോലങ്കണ്ണി തിരുനാൾ സന്ദേശം നൽകി. തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം നടന്നു. വൈകുന്നേരം 6. 30 ന് കൊച്ചിൻ ബിഗ് ബാൻഡ്, സ്റ്റേജ് ഷോ എന്നിവയുണ്ടായി. ഇന്നുരാവിലെ 6. 15 ന് പരേത സ്മരണയ്ക്കായി വിശുദ്ധ കുർബാന, സെമിത്തേരിയിൽ ഒപ്പീസ് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾക്കു സമാപനമാവും.
തിരുനാൾ ആഘോഷങ്ങൾക്ക് ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. നിവിൻ തെക്കൻ ഒഎഫ്എം, ഫാ. ബെർണാണ്ടോ കുറ്റിക്കാടൻ, കൈക്കാരന്മാരായ ഷിന്റോ മാവറയിൽ, ജെക്കോ പോൾ പൂവത്തിങ്കൽ, ജനറൽ കൺവീനർ ലിജു ഓലിക്കൽ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.