"എത്ത് കനവ്' പിഎസ്സി പരീക്ഷാപരിശീലനം തുടങ്ങി
1512256
Sunday, February 9, 2025 1:07 AM IST
അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയും ജനമൈത്രി എക്സൈസ് സ്ക്വാഡ് അട്ടപ്പാടിയും സംയുക്തമായി "എത്ത് കനവ് ’ (എന്റെ സ്വപ്നം) എന്ന പേരിൽ നടത്തുന്ന പിഎസ്സി പരീക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ.ഷിബു നിർവഹിച്ചു.
അട്ടപ്പാടി കില കോണ്‍ഫറൻസ് ഹാളിൽ കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബി.എസ്. മനോജ് അധ്യക്ഷനായി. അട്ടപ്പാടിയിലെ തദ്ദേശീയരായ യുവജനങ്ങൾക്ക് കേരള പി.എസ്.സി യുടെ പരീക്ഷ പരിശീലനം നൽകുന്നതിനുള്ള ഒരു സ്ഥിരം സെന്ററാണ് വിഭാവനം ചെയ്തിട്ടുള്ളത്. അട്ടപ്പാടി കിലയുടെ കെട്ടിടത്തിലാണ് പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
ജനമൈത്രി എക്സൈസ് അട്ടപ്പാടി സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷ് കുമാർ പദ്ധതി അവതരണം നടത്തി. വിമുക്തി മിഷൻ പാലക്കാട് മാനേജർ എസ്. സനൽ ലഹരിവിമുക്ത സന്ദേശം നൽകി. പ്രോജക്ട് കോ- ഓർഡിനേറ്റർ കെ.ജെ. ജോമോൻ , കെഎസ്ഇഒഎ സംസ്ഥാന സെക്രട്ടറി കെ.ആർ. അജിത്, എക്സൈസ് പ്രവന്റീവ് ഓഫീസർ എസ്. രവികുമാർ, കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാർ, കെഎസ്ഇഎസ് എ ജില്ലാ പ്രസിഡന്റ് വി.പി. മഹേഷ്, ജനമൈത്രി അട്ടപ്പാടി വിമുക്തി കോ- ഓർഡിനേറ്റർ കെ. അഭിലാഷ്, അഗളി യൂത്ത് കോ- ഓർഡിനേറ്റർ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.