പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിനായി പ്രതിഷേധസംഗമം
1512257
Sunday, February 9, 2025 1:07 AM IST
പാലക്കാട്: പതിറ്റാണ്ടിലേറെയായി അവഗണന അനുഭവിക്കുന്ന ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം കായികതാരങ്ങൾക്കായും കായിക പ്രേമികൾക്കായും പാലക്കാട് നഗരജനതക്കായും വീണ്ടെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു സ്റ്റേഡിയംഗ്രൗണ്ടിൽ പ്രതിഷേധ സംഗമം നടത്തി. വാർഡ് കൗൺസിലർ അനുപമ നായർ അധ്യക്ഷയായ സംഗമം ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിനുവേണ്ടി സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 40 കോടിരൂപയും കാറ്റിൽ പറത്തിയെന്നും നഗരസഭയുടെ പിടിപ്പുകേടുമാണ് സ്റ്റേഡിയത്തിന്റെ സ്ഥിതി ഈ നിലയിലാവാൻ കാരണമെന്നും പ്രതിഷേധക്കാർ ഉന്നയിച്ചു. പ്രതിഷേധ സംഗമത്തിൽ എ. ഹംസ, എം. പ്രശോഭ്, ഫ്രിണ്ടോ എം. ഫ്രാൻസിസ്, സി.എ. രാജീവ് രാംനാഥ്, എസ്. സെൽവൻ, എം. കൃഷ്ണപ്രസാദ്, സി. കിദർ മുഹമ്മദ്, എച്ച്. മുസ്തഫ, പി.കെ. ശ്രീനേഷ്, അഖിലേഷ് പ്ലാക്കാട്ട് പ്രസംഗിച്ചു.