കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്കു പരിക്ക്
1512917
Tuesday, February 11, 2025 2:10 AM IST
ഒറ്റപ്പാലം: കാട്ടുപന്നി കുറുകെചാടി ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇന്നലെ പുലർച്ചെയാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ ഓട്ടോഓടിക്കുന്ന ഗഫൂർ പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ മംഗലത്ത് വച്ച് പുലർച്ചെ അപകടത്തിൽപ്പെട്ടത്.
ഓട്ടം പോയി തിരിച്ചുവരുന്നതിനിടയിൽ ആയിരുന്നു കാട്ടുപന്നി റോഡിന് കുറുകെ ചാടിയത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പരിക്കേറ്റ ഗഫൂറിനെ ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.