ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയിറങ്ങും
1512606
Monday, February 10, 2025 1:37 AM IST
അഗളി: ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷങ്ങൾക്ക് ഇന്നു കൊടിയിറങ്ങും.
അസിസ്റ്റന്റ് വികാരി ഫാ. സൈമൺ കൊള്ളന്നൂരിന്റെ നേതൃത്വത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയോടെയാണ് കൊടിയിറക്കം. ഒന്പത് ദിവസങ്ങളിലായി നടന്ന തിരുനാൾ ആഘോഷങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാർ തിരുകർമങ്ങൾക്കു കാർമികത്വം വഹിച്ചു. ജെല്ലിപ്പാറ കാൽവരി മൗണ്ട് കപ്പേളയിലേക്കും മലങ്കര സെന്റ് ജോസഫ് പള്ളിയിലേക്കും പ്രദക്ഷിണം നടന്നു.