ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ "ഒപ്പം' ഭിന്നശേഷി കലാകായികമേള
1512255
Sunday, February 9, 2025 1:07 AM IST
ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലാകായികമേള "ഒപ്പം’ ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ഭിന്നശേഷിക്കാർ പരിപാടികളിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത കലാകായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. നാടൻപാട്ട് കലാകാരൻ പ്രണവം ശശി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബർമാരായ മാധുരി പത്മനാഭൻ, പത്മിനി ടീച്ചർ, മിനി മുരളി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. മണികുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബിന്ദു വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ. മഹേഷ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് മെംബർ അഡ്വ.വി. മുരുകദാസ്, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപ്പുള്ളി, കൊഴിഞ്ഞാന്പാറ, വടകരപ്പതി, എലപ്പുളളി, എരുത്തേന്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രസംഗിച്ചു.