സർവകക്ഷിയോഗം അനുശോചിച്ചു
1512157
Saturday, February 8, 2025 1:02 AM IST
മംഗലംഡാം: പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും വ്യാപാരിയുമായ അലി ഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ കമ്മിറ്റിയംഗം മോഹനൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദാഷൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എച്ച്. സെയ്താലി, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഡിനോയ് കോമ്പാറ, ആർ. സുരേഷ്, പി.ജെ. മോളി, അഡ്വ. എസ്. ഷാനവാസ്, വി. വാസു, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കുര്യാക്കോസ്, തോമസ് മാത്യു ഇലഞ്ഞിമറ്റം, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. അരവിന്ദാഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി വർക്കി, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദംകുട്ടി, എൻസിപി മണ്ഡലം പ്രസിഡന്റ് ജലീൽ, മുസ്ലീം പള്ളി സെക്രട്ടറി അബ്ബാസ്, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.