റേഷൻകടകളിൽ ഭക്ഷ്യധാന്യക്കുറവ്: കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1512156
Saturday, February 8, 2025 1:02 AM IST
ആലത്തൂർ: റേഷൻകടകളിൽ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കി ജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർനടപടിയിൽ പ്രതിഷേധിച്ച് ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലെസ് ഓഫീസിലേക്കു കഴിഞ്ഞ ദിവസം മാർച്ച് നടത്തി.
ആലത്തൂർ ദേശീയ മൈതാനിയിൽനിന്നും ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷനു സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറി പ്രഫ.കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർമാരായ സി. പ്രകാശ്, വി. സുദർശനൻ, ഡിസിസി സെക്രട്ടറിമാരായ പ്രേം നവാസ്, കൃഷ്ണദാസ്,ബ്ലോക്ക് പ്രസിഡന്റുരായ രാമകൃഷ്ണൻ പുല്ലുപാറ, അഡ്വ.എം. ദിലീപ് എന്നിവർ പ്രസംഗിച്ചു.