സംസ്ഥാന ബജറ്റിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ നിരവധി വികസനപദ്ധതികൾ
1512918
Tuesday, February 11, 2025 2:10 AM IST
ചിറ്റൂർ: സംസ്ഥാന ബജറ്റിൽ ചിറ്റൂർ നിയോജകമണ്ഡലത്തിൽ ഒട്ടേറെ വികസന പദ്ധതികൾക്ക് പ്രഖ്യാപനം.
ചിറ്റൂർ ഗവ. സ്കൂൾ യുപി സെക്ഷൻ കെട്ടിട നിർമാണത്തിന് 2 കോടി, പട്ടഞ്ചേരി പഞ്ചായത്ത് തെക്കേക്കാട് കളിസ്ഥലം നിർമാണത്തിനു ഒരു കോടി, പെരുവെമ്പ് പഞ്ചായത്ത് മാവുക്കാട്തോട് സംരക്ഷണ പ്രവൃത്തിക്ക് ഒരു കോടി , അരണ്ടപ്പള്ളം ഗവ. എൽപി സ്കൂൾ കെട്ടിടം ചുറ്റുമതിൽ നിർമാണത്തിന് ഒരു കോടി, പെരുമാട്ടി മീനാക്ഷിപുരം ഐടിഐ കെട്ടിടനിർമാണത്തിനു 4 കോടി, ചിറ്റൂർ ഗവ. കോളജിൽ രണ്ടാം ഘട്ടം സ്പോർട്സ് കോംപ്ലക്സിന് കായിക വകുപ്പ് 6 കോടി, വിളയോടി വേമ്പ്ര - വണ്ടിത്താവളം റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിനു ഫണ്ട്, തത്തമംഗലം ബൈപാസ് റോഡ് നിർമാണം പൊതുമരാമത്തിന് 17 കോടി, മൂലത്തറ വലതുകനാൽ വരട്ടയാർ മുതൽ വേലാന്താവളം വരെ നീട്ടുന്നതിന് ജലസേചന വകുപ്പിന് 24 കോടി, വടകപ്പതി, എരുത്തേമ്പതി, പട്ടഞ്ചേരി, നല്ലേപ്പിള്ളി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ ശൃംഖല പൂർത്തീകരണത്തിന് കേരള വാട്ടർ അഥോറിറ്റിക്കു-20 കോടി, കനാൽ നവീകരണം -12 കോടി ,
ചിറ്റൂർ ഗവ. കോളജ് ഹോസ്റ്റൽ മുതൽ കോളജ് മുൻവശം വരെയുള്ള ശോകനാശിനി പുഴ തീരത്ത് നടപ്പാതയും ആംഫി തീയറ്റർ നിർമാണത്തിന് 3 കോടി, പെരുമാട്ടി ആഗ്രോ ഇന്നൊവേഷൻ പാർക്കിന് ഒരു കോടി, ചിറ്റൂർ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തിന് 2 കോടി, മുത്തുസ്വാമി പുതൂർ അഞ്ചാം മൈൽ റോഡ് നവീകരണത്തിന്-ഒന്നര കോടി, ഒഴലപ്പതി കുടുംബാരോഗ്യം കേന്ദ്ര സ്റ്റാഫ് ക്വാർട്ടേഴ്സ്് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന്-രണ്ടു കോടി , മൂലത്തറ ഡാം രണ്ടാം ഘട്ട പാർക്ക് നിർമാണത്തിന്-2.5 കോടി, വണ്ണാമട ഭഗവതി ഹയർ സെക്കൻഡറി സ്കൂൾ എൽപി സെക്ഷൻ കെട്ടിടനിർമാണം പൊതുമരാമത്തിന് -ഒരു കോടി, കള്ളിയമ്പാറ ഗവ. എൽപി സ്കൂൾ കെട്ടിടം നിർമാണം-ഒരു കോടി,
കോഴിപ്പാറ ഗവ. എൽപി കെട്ടിട നിർമാണം-ഒരു കോടി, മേനോൻപാറ ഗവ. യുപിഎസ് കെട്ടിടനിർമാണം- ഒരു കോടി , ചിറ്റൂർ ഗവ. യുപി സ്കൂൾ കെട്ടിട നിർമാണം- ഒരു കോടി എന്നിങ്ങനെയാണ് ബജറ്റിൽ ധനമന്ത്രി വകയിരുത്തിയിട്ടുള്ളത്.