മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു: യാത്രികർ കുടുങ്ങി
1512604
Monday, February 10, 2025 1:37 AM IST
ആലത്തൂര്‍: ആലത്തൂർ- കുത്തന്നൂർ റോഡിൽ വെങ്ങന്നൂർ ജുമാ മസ്ജിദിനുസമീപം പ്രധാന റോഡ് മുന്നറിയിപ്പില്ലാതെ പൊളിച്ചതുമൂലം യാത്രക്കാർ ബുദ്ധിമുട്ടിലായി.
ജൽജീവൻ മിഷൻ പദ്ധതിക്കുവേണ്ടിയാണ് മുന്നറിയിപ്പുകൂടാതെ റോഡ് പൊളിച്ചത്. സാധാരണ ഗതിയിൽ മെയിൻ റോഡ് പൊളിക്കുമ്പോൾ മുന്നറിയിപ്പ് നൽകാറുണ്ടെന്നും അതുണ്ടായില്ലെന്നും പഞ്ചായത്തംഗം അബ്ദുൾ കലാം പറഞ്ഞു. വെങ്ങന്നൂർ ഗവ.എൽ.പി സ്കൂളിൽ വാർഷികാഘോഷത്തിനെത്തിയവരടക്കം നിരവധി യാത്രക്കാർ ബുദ്ധിമുട്ടി.