ചിറ്റൂർ വിക്ടോറിയ സ്കൂളിൽ ഹരിതഭൂമി വിളവെടുപ്പ്
1512607
Monday, February 10, 2025 1:37 AM IST
ചിറ്റൂർ: ഗവ. വിക്ടോറിയ ഗേൾസ് എൻ.എസ്എസ് യൂണിറ്റ് സ്കൂളിൽ ചെയ്തുവരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ടി. ഗിരി, ഹെഡ്മിസ്ട്രസ് ബിനീത, ചിറ്റൂർ എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ അധ്യാപകർ പങ്കെടുത്തു.
നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സംസ്ഥാനതല പ്രോജക്ടുകളിൽ ഒന്നാണ് ഹരിതഭൂമി. ഈ പദ്ധതി പ്രകാരം സ്കൂളിൽ ചീര ,വെണ്ട, വഴുതന, തക്കാളി, പാവൽ, പടവലം, റാഡിഷ്, സ്വീറ്റ് കോൺ , ക്വാളിഫ്ലവർ എന്നിങ്ങനെ വിവിധയിനം പച്ചക്കറി കൃഷികൾ കുട്ടികൾ കൃഷി ചെയ്തിട്ടുണ്ട്. ചിറ്റൂർ ടെക്നിക്കൽ സ്കൂൾ അധ്യാപകൻ എസ് മനോജാണ് കുട്ടികൾക്ക് കൃഷിക്ക് വേണ്ട നിർദേശങ്ങളും സഹായവും നല്കുന്നത്. എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ആർ. സുജിത. അധ്യാപികയായ ആർ. സിമി കൃഷ്ണ തുടങ്ങിയവരും പിന്തുണ നൽകി.