"സൺഡേയ്സ് ഓൺ സൈക്കിൾ' റാലിയുമായി പോസ്റ്റുമാൻമാർ
1497011
Tuesday, January 21, 2025 1:51 AM IST
പാലക്കാട്: ഫിറ്റ് ഇന്ത്യ മിഷന്റെ ഭാഗമായി പാലക്കാട് പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ്മാൻമാരുടെ സൺഡേയ്സ് ഓൺ സൈക്കിൾ കാന്പെയിൻ സംഘടിപ്പിച്ചു.
പാലക്കാട് പോസ്റ്റൽ ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് കെ. ഇന്ദിര പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് പി.വി. മാധുരി, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് ഡിജോ സിൽവെസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 9:30 ന് പാലക്കാട് ഹെഡ് പോസ്റ്റോഫീസിൽ നിന്നും ആരംഭിച്ച സൈക്കിൾറാലി കോട്ടമൈതാനം ചുറ്റി പാലക്കാട് ഹെഡ്പോസ്റ്റോഫീസിൽ സമാപിച്ചു.
രാധാകൃഷ്ണൻ, അശോക് കുമാർ, വസന്തകുമാർ, സുബിൻദാസ്, ശ്രീജിത്ത്, അബുതാഹിർ, വിജയകുമാരൻ, പ്രദീപൻ, കുമാരി ഷാജിത, രേഷ്മ, മാരിഷ എന്നീ പോസ്റ്റമാൻമാരും സൈക്കിൾ റാലിയിൽ പങ്കെടുത്തു.