ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1496741
Monday, January 20, 2025 1:45 AM IST
പാലക്കാട്: ഡിപ്പാർട്ട്മെന്റൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുപ്പത്തിനാലാം ജില്ലാ സമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് ബി. ബബിതയുടെ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സംഘടനയുടെ സ്നേഹോപഹാരം നൽകി സംസ്ഥാന ട്രഷറർ എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി മേഖലയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. ആർ. രാജീവൻ, വിമൽ ജോസഫ്, എൻ.ആർ. രജിത, ടി. സേതുമാധവൻ, സി.എസ്. രാജേഷ്, ധീര പി. ദേവസ്യ, പി. ഭാസ്കരൻ, എ. സുമിജൻ, ലിസി പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.