കണ്ണമ്പ്രയിൽനിന്നു ദീപശിഖാ ജാഥ തുടങ്ങി
1496746
Monday, January 20, 2025 1:45 AM IST
വടക്കഞ്ചേരി: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖ ജാഥക്ക് തുടക്കമായി. കണ്ണമ്പ്ര കാരപ്പൊറ്റയിലെ കെ.ആർ. വിജയൻ സ്മൃതിമണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ ജാഥയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സലീഖ നിർവഹിച്ചു.
സ്മൃതി മണ്ഡപത്തിൽ മക്കളായ അശ്വതിയും ആതിരയും ചേർന്ന് ദീപശിഖ കൈമാറി. തുടർന്ന് കാരപൊറ്റ സെന്ററിൽ നടന്ന ചടങ്ങിൽ ജാഥാക്യാപ്റ്റൻ ടി.എം. ശശി ദീപശിഖ ഏറ്റുവാങ്ങി. വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
ജാഥാ മാനേജർ കെ.എൻ. സുകുമാരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി. സുമോദ് എംഎൽഎ, സി. കെ. ചാമുണ്ണി, എരിയ സെക്രട്ടറി ടി. കണ്ണൻ, ഡോ.പി. സരിൻ, എം. കൃഷ്ണദാസ്, എ. രാമദാസ് എന്നിവർ പ്രസംഗിച്ചു.
ദീപശിഖാ ജാഥ അത് ലറ്റുകളുടെ നേതൃത്വത്തിൽ ഇന്നുരാവിലെ 7.30 ന് കാരപ്പൊറ്റയിൽ നിന്നും പര്യടനം തുടങ്ങും.
തുടർന്ന് വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, കൊല്ലങ്കോട്,ചിറ്റൂർ ഏരിയ കമ്മിറ്റികളിലെ വിവിധ സ്വീകരണത്തിനു ശേഷം തത്തമംഗലത്തെ സമ്മേളന നഗരിയിൽ എത്തിചേരും.