കൊല്ലങ്കോട്ടെ കൃഷിമേഖലകൾ സന്ദർശിച്ച് മഹാരാഷ്ട്രയിലെ പഠനസംഘം
1497008
Tuesday, January 21, 2025 1:51 AM IST
കൊല്ലങ്കോട്: മഹാരാഷ്ട്ര കൃഷിവകുപ്പ് സംഘം, കേരള കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംഖ്യക്താഭിമുഖ്യത്തിൽ കൊല്ലങ്കോട്ടെ കൃഷിമേഖലയിൽ സന്ദർശനം നടത്തി.
മഹാരാഷ്ട്ര ഗോണ്ടിയ ജില്ലയിൽനിന്നും ഏഴ് നെല്ലുത്പാദക കമ്പനി ഡയറക്ടർ സഹജീവനക്കായി നടത്തുന്ന കാർഷിക പരിശിലനത്തിന്റെ ഭാഗമായാണ് കൊല്ലങ്കോട്ടെ സമ്മിശ്ര കാർഷികരീതികൾ പഠിക്കാനെത്തിയത്.
പാരമ്പര്യ കൃഷിരീതികൾ പഠിക്കുകയും കൃഷിയിട സന്ദർശനവും നടത്തി. ഫാർമേഴ്സ് പ്രത്നിധികളായ സുരേഷ് ഓന്തൂർപ്പള്ളം, കെ. ഉദയകുമാർ, സി. രാജേഷ്, എ. ഗിരിധരൻ എന്നിവർ പഠനസംഘത്തിനു സന്ദർശന സൗകര്യമൊരുക്കി. ഇന്ത്യയിലെ മൂന്നാമത്തെ സുന്ദരഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലങ്കോട്ടെ കുടിലിടം, താമരപ്പാടം, വെള്ളരിമേട് എന്നീ സ്ഥലങ്ങളിലും സംഘം സന്ദർശിച്ചു. കൃഷി പരിശിലന കോ- ഓർഡിനേറ്റർമാരായ ഡോ. ദർശന, ഡോ. റോഷ്നി, ഡാനിയ, പാക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്നും ഡോ. സ്മിജിഷ എന്നിവരും പഠനസംഘത്തെ അനുഗമിച്ചു.