സാങ്കേതികവിദ്യയിൽ മികവു തെളിയിക്കാൻ വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ അവസരം
1496750
Monday, January 20, 2025 1:45 AM IST
വടക്കഞ്ചേരി: ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ പങ്കുവക്കുന്നതിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ഐഇഡിസി അവസരം ഒരുക്കുന്നു.
സ്റ്റേറ്റ് ബോർഡ്,സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി ഏതു പാഠ്യപദ്ധതിയിലുള്ള വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നിലവിലുള്ള സങ്കേതിക വിദ്യയുടെ ഏതിന്റെയെങ്കിലും ന്യൂനതകൾ പരിഹരിക്കുന്നതോ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതോ ആയ ഏത് ആശയവും സമർപ്പിക്കാം. മികച്ച ആശയങ്ങൾക്ക് സമ്മാനങ്ങൾ നൽകും. ആശയങ്ങൾ പങ്കുവയ്ക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ 30 ,31 തീയതികളിൽ കോളജിൽ നടത്തുന്ന ടെക്സ്പോ - 25 ൽ അവതരിപ്പിക്കാം. കൂടുതൽ മികച്ച ആശയങ്ങൾ നൽകുന്ന സ്കൂളിന് പ്രത്യേക പാരിതോഷികവും നൽകും.