കിടപ്പുരോഗികൾക്കും നിർധന കുടുംബങ്ങൾക്കും അത്താണിയാകാൻ "സഹായി' പദ്ധതി
1497012
Tuesday, January 21, 2025 1:51 AM IST
നെല്ലിയാമ്പതി: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും നേതാജി കോളജ് സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ നെല്ലിയാമ്പതിയിലെ കിടപ്പുരോഗികൾക്കും നിർധന കുടുംബങ്ങൾക്കുമായി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു.
"സഹായി " പദ്ധതിയുടെ ഉദ്ഘാടനം കർമലമാതാ പള്ളി വികാരി ഫാ. ക്രിസ് കോയിക്കാട്ടിൽ നിർവഹിച്ചു.
സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായി. ആദ്യഘട്ടത്തിൽ പുലയമ്പാറ, കൊട്ടേങ്ങാടി, ചന്ദ്രാമല, കൂനമ്പാലം, ലില്ലി, പോത്തുമല ഭാഗങ്ങളിലായി 60 വീടുകളിലാണ് പദ്ധതി പ്രകാരം ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്.