നെ​ന്മാ​റ: റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ലെ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​വാ​നു​ള്ള സം​സ്ഥാ​നം, ജി​ല്ല, താ​ലൂ​ക്ക് ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​ക​ളി​ൽ നി​ന്ന് വ​നം, കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ആ​വ​ശ്യ​പ്പെ​ട്ടു.

സ​മി​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളെ ത​ട​സ​പ്പെ​ടു​ത്താ​നാ​ണെ​ന്നാ​ണ് കി​ഫ​യു​ടെ ആ​ക്ഷേ​പം. സം​സ്ഥാ​ന ത​ല​ത്തി​ൽ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റു​ടെ പ്ര​തി​നി​ധി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​റും.

ജി​ല്ലാ ത​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, ഡി ​എ​ഫ് ഒ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രും താ​ലൂ​ക്ക് ത​ല​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​മെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കേ​സി​ൽ സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും വ​നം വ​കു​പ്പി​നെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​താ​യി റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​നെ തി​രു​കി കേ​റ്റാ​നാ​ണ് ശ്ര​മ​മെ​ന്നും കി​ഫ കു​റ്റ​പ്പെ​ടു​ത്തി.

മൂ​ന്നു ത​ല​ങ്ങ​ളി​ൽ നി​ന്നും വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് പു​തു​ക്കി​യ സ​ത്യ​വാ​ങ്മൂ​ലം ചീ​ഫ് സെ​ക്ര​ട്ട​റി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ കി​ഫ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എം. ​അ​ബ്ബാ​സ്, ഡോ.​സി​ബി സ​ക്ക​റി​യാ​സ്, ജോ​മി മാ​ളി​യേ​ക്ക​ൽ ,ര​മേ​ശ് ചേ​വ​ക്കു​ളം ,ദി​നേ​ശ് ചൂ​ല​ന്നൂ​ർ, ജോ​ഷി പാ​ല​ക്കു​ഴി സോ​ണി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.