വന്യമൃഗശല്യത്തിൽനിന്നു കർഷകരെ രക്ഷിക്കണം: കർഷകസംരക്ഷണസമിതി
1496173
Saturday, January 18, 2025 12:23 AM IST
കൊല്ലങ്കോട്: കർഷക സംരക്ഷണ സമിതിയുടെ മൂന്നാം വാർഷിക സമ്മേളനം ഡോ. ശുദ്ധോധനൻ ഉദ്ഘാടനം ചെയ്തു, റിട്ട. ചീഫ് എൻജിനീയർ വി.കെ. മഹാനുദേവൻ പറമ്പിക്കുളം ആളിയാർ കരാറിനെ കുറിച്ച് പ്രഭാഷണം നടത്തി.
വെട്ടിക്കുറച്ച ഇൻസെന്റീവ് തുക മുഴുവനായും പുന:സ്ഥാപിച്ചു നൽകുക, ചുമട്ടുകൂലി സപ്ലൈകോ നൽകുക, വന്യമൃഗ ശല്യപരിഹാരത്തിനായി 1972 ലെ വന്യജീവി സംരക്ഷണനിയമം പൊളിച്ചെഴുതി കർഷകനേയും കൃഷിയേയും സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി വിളയിച്ച് വിപണനം നടത്തിയ കർഷകൻ എലവഞ്ചേരി ശിവദാസിനേയും കുടുംബത്തേയും സമ്മേളനത്തിൽ ആദരിച്ചു.
പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രാധാകൃഷ്ണൻ വടവന്നൂർ, പ്രഭാകരൻ, ചിദംബരൻകുട്ടി മാസ്റ്റർ, രാംദാസ്, മുരളി കുറ്റിപ്പാടം എന്നിവർ പ്രസംഗിച്ചു.