മൂന്ന് സംഘടനകൾ ചേർന്ന് നവത്സരാഘോഷം നടത്തി
1496172
Saturday, January 18, 2025 12:23 AM IST
പാലക്കാട്: ജെസിഐ പാലക്കാട് ഫോർട്ട് , പാലക്കാട് ട്രെയിനേഴ്സ് ഫോറം, റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് എന്നിവർ ചേർന്ന് ‘വെൽക്കം 2025’ എന്ന പേരിൽ നവത്സരാഘോഷ കുടുംബസംഗമം സംഘടിപ്പിച്ചു. പാലക്കാട് ലീഡ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിട്ടയേർഡ് എഎസ്പി കെ.എൽ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ മാതാപിതാക്കൾക്ക് കുട്ടികൾക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവരുടെ സമയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ആഷിഖ് വിശിഷ്ടാതിഥിയായി. മൂന്നു സംഘടനകളിലെയും കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. പി. സന്തോഷ്കുമാർ സ്വാഗതവും രജീഷ് ശേഖർ നന്ദിയും പറഞ്ഞു.