ആയിരക്കണക്കിന് അയ്യപ്പൻമാർക്ക് ആശ്വാസമേകി മംഗലം ഇടത്താവളം
1496171
Saturday, January 18, 2025 12:23 AM IST
വടക്കഞ്ചേരി: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരി മംഗലത്ത് അയ്യപ്പൻമാർക്കുള്ള ഇടത്താവളം ആശ്വാസമായത് ആയിരക്കണക്കിന് അയ്യപ്പന്മാർക്ക്. മണ്ഡല മാസത്തിൽ ആരംഭിച്ച ഇടത്താവളത്തിൽ വിരിവെപ്പിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
അയൽസംസ്ഥാനങ്ങളിൽ നിന്നും കാൽനടയായി വന്നിരുന്ന അയ്യപ്പന്മാർക്ക് ഉൾപ്പെടെ വലിയ ആശ്വാസമായിരുന്നു ആശ്വാസ കേന്ദ്രം. ഭക്ഷണവും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും മെഡിക്കൽ സൗകര്യങ്ങളും സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു.