പൊന്നങ്കോട് ഹോളിഫാമിലി സ്കൂൾ വാർഷികാഘോഷം
1496170
Saturday, January 18, 2025 12:23 AM IST
കല്ലടിക്കോട്: ആർജിക്കുന്ന അറിവിന് തനിമയും പൂർണതയും കൈവരുന്നത് തിരിച്ചറിവിലൂടെയണെന്ന് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. പൊന്നങ്കോട് ഹോളി ഫാമിലി സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂർവവിദ്യാർഥി കൂടിയായ ഡോ. മാത്യു പനയ്ക്കാതോട്ടം മുഖ്യാതിഥിയായി. പ്രോവിൻഷ്യൽ സിസ്റ്റർ വത്സ തെരേസ അധ്യക്ഷത വഹിച്ചു.
കുട്ടികൾ തന്നെ സ്കൂൾവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചത് വ്യത്യസ്തമായി. പൊന്നങ്കോട് ഫെറോന ചർച്ച് വികാരി ഫാ. മാർട്ടിൻ കളമ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ ജ്യോതിസ് ചാലക്കൽ, സ്കൂൾ ലീഡർ മാസ്റ്റർ ആരോൺ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.