അമലയിൽ അത്യാധുനിക എഫാരിസിസ് മെഷീൻ പ്രവർത്തനസജ്ജം
1592380
Wednesday, September 17, 2025 7:57 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ രക്തശേഖരണത്തിന് ഉതകുന്ന അത്യാധുനിക സ്പെക്ട്ര ഒപ്ടിയ എഫാരിസിസ് മെഷീൻ സ്ഥാപിച്ചു. ഇത്തരം രണ്ടു മെഷീനുള്ള മധ്യകേരളത്തിലെ ആദ്യ ആരോഗ്യ സ്ഥാപനമാണ് അമല. ഒരേസമയം കൂടുതൽ പേരിൽനിന്നു രക്തം ശേഖരിക്കാനും വിവിധതരം രോഗികൾക്കു ചികിത്സ നൽകാനും ഇതിലൂടെ സാധിക്കും. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ പ്രസംഗിച്ചു.