മദ്യപിച്ച് റോഡിൽകിടന്ന വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി
1591976
Tuesday, September 16, 2025 1:53 AM IST
വടക്കാഞ്ചേരി: മദ്യപിച്ച് റോഡിൽകിടന്ന വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി.
ഗുരുതരമായി പരിക്കേറ്റ തെക്കുംകര 18-ാം വാർഡ് പുന്നംപറമ്പ് ഹരിതനഗറിൽ താമസിക്കുന്ന ശശിക്കാണ് ഗുരുതരമായി പോള്ളലേറ്റത്. ശശിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പൊള്ളലേറ്റ ശശിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വയോധികന്റെ ചികത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ ധനസമാഹരണം നടത്തുന്നുണ്ട്. സംഭവത്തിൽ കുറ്റക്കാരെ ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.