പ്രഫ. എം. മുരളീധരൻ സ്മാരക നാടകോത്സവം
1592382
Wednesday, September 17, 2025 7:57 AM IST
തൃശൂർ: മൂന്നാമത് പ്രഫ. എം. മുരളീധരൻ സ്മാരക നാടകോത്സവം റീജണൽ തിയറ്ററിൽ നാടക-സിനിമാതാരം സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ഡി. പ്രേംപ്രസാദ് അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ പ്രഫ. എം. മുരളീധരൻ അനുസ്മരണം നിർവഹിച്ചു. കരിവെള്ളൂർ മുരളി, അശോകൻ ചരുവിൽ, ഡോ. സി. രാവുണ്ണി, ഡോ. എം.എൻ. വിനയകുമാർ, ഡോ. പ്രഭാകരൻ പഴശി, കെ. രമ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചാബി സംവിധായിക നീലം മാൻസിംഗ് ചൗധരിയുടെ സംവിധാനത്തിൽ സ്കൂൾ ഓഫ് ഡ്രാമയുടെ കൾട്ടിന്റെ തമാശ എന്ന നാടകവും അരങ്ങേറി.