പുല്ലൂരില്‍ മലിനജലം തള്ളിയതായി പരാതി
1592377
Wednesday, September 17, 2025 7:52 AM IST
പുല്ലൂര്‍: മിഷന് ആശുപത്രിക്ക് സമീപം ഉരിയച്ചിറയോടുചേര്ന്ന് മലിനജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് മലിനജലം തള്ളിയതെന്ന് കരുതുന്നതായി പരാതിയില്‍ പറയുന്നു. തിരക്കേറിയ ഇരിങ്ങാലക്കുട- ചാലക്കുടി റോഡിലാണ് മലിന ജലം കെട്ടിക്കിടക്കുന്നത്.
വഴിയാത്രക്കാരും സമീപത്തെ വ്യാപാരികളും ദുസഹമായ ദുര്‍ഗന്ധമാണ് അനുഭവിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പുല്ലൂര്‍- അവിട്ടത്തൂര്‍- തൊമ്മന യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം, സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ട്രഷറര്‍ ഷിബു കാച്ചപ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പോലീസിലും ആരോഗ്യവിഭാഗത്തിലും പരാതി നല്കി.