യാത്രയ്ക്കിടെ മറന്നുവച്ച പണം ഉടമയ്ക്കു നൽകി ഓട്ടോഡ്രൈവര്‍ മാതൃകയായി
1592389
Wednesday, September 17, 2025 7:58 AM IST
ഇരിങ്ങാലക്കുട: ഓട്ടോയിൽനിന്നുകിട്ടിയ 15 ലക്ഷം രൂപ അടങ്ങിയ ബാഗും രേഖകളും ഉടമയ്ക്കുനല്കി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ മാനാട്ടുകുന്ന് വലിയകത്ത് വീട്ടിലെ സിജു ആണ് മാതൃകാപ്രവര്‍ത്തനത്തിലൂടെ നാടിന്റെ പ്രശംസനേടിയത്. കല്ലേറ്റുംകരയിലാണ് സംഭവം.
വേലു എന്ന വയോധികനാണ് സിജുവിന്റെ ഓട്ടോറിക്ഷയില്‍ 15 ലക്ഷം രൂപയും രേഖകളും അടങ്ങിയ ബാഗ് യാത്രയ്ക്കിടെ മറന്നുവച്ചത്. വാഹനം വാങ്ങിക്കാനായി കരുതിയതാണ് തുക. ബാഗ് കിട്ടിയ ഡെെ്രവർ സിജു ആളൂര്‍ പോലീസിൽ വിവരമറിയിച്ചു.ാഗ് നഷ്ടമായതോടെ പലയിടങ്ങളിലും വേലു അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. ഇതിനിടയിലാണ് ആളൂര്‍ പോലീസിന്റെ വിളിയെത്തിയത്. ആളൂര്‍ എസ്ഐ സുമേഷിന്റെ സാന്നിധ്യത്തില്‍ വേലുവിനു ബാഗ് കൈമാറി.