അപകടഭീഷണിയായി ദേശീയപാതയിലെ മൺതിട്ടകൾ
1592387
Wednesday, September 17, 2025 7:57 AM IST
പുതുക്കാട്: ദേശീയപാത ആമ്പല്ലൂരിൽ അടിഞ്ഞുകൂടിയ മണ്ണ് അപകട ഭീഷണിയാകുന്നു. ചാല ക്കുടി ഭാഗത്തേക്കു പോകുന്ന റോഡില്‍ ശ്രീലക്ഷ്മി തീയറ്റര്‍ മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡ് വരെയുള്ള ഭാഗത്താണു മണ്‍തിട്ട രൂപപ്പെട്ടിരിക്കുന്നത്.
ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ തെന്നിമറിഞ്ഞ് അപകടങ്ങൾ പതിവായിരിക്കുകയാണ്. ആമ്പല്ലൂരിലെ അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ പറ്റിപ്പിടിച്ച മണ്ണ് അടിഞ്ഞുകൂടിയാണ് മണ്‍തിട്ട രൂപപ്പെട്ടത്.
വാഹനയാത്രികര്‍ക്ക് ഭീഷണിയായ മണ്ണ് നീക്കം ചെയ്യാന്‍ ടോള്‍ കമ്പനിയും അടിപ്പാത കരാർ കമ്പനിയും ഇതുവരെ തയാറായിട്ടില്ല. ടോള്‍പിരിവ് നിര്‍ത്തിവച്ചതോടെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉൾപ്പടെയുള്ള സേവനങ്ങള്‍ ടോള്‍ കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. ദേശീയപാത അഥോറിറ്റി റോഡില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.