സിൽവർ ജൂബിലി ആഘോഷിച്ചു
1592379
Wednesday, September 17, 2025 7:57 AM IST
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭ നെല്ലിക്കുന്ന് മാർ തിമോഥെയൂസ് പള്ളിയിലെ ഇടവകദിന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ. ജാക്സ് ചാണ്ടി കശീശ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ഷിജ ജോണ്സണ്, കൈക്കാരന്മാരായ തിമത്തി മാളിയേക്കൽ, വർഗീസ് തേയ്ക്കാനത്ത്, എം.ആർ. പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ വികാരി റവ. ജാക്സ് ചാണ്ടി കശീശയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന, പൊതു അന്നീദ, കൊടിയേറ്റം എന്നിവ ഉണ്ടായിരുന്നു. റവ. ബിനോയ് നിരപ്പത്ത് കശീശ സഹകാർമികനായി. ഫ്യൂഷൻ ഡാൻസ്, നറുക്കെടുപ്പ്, വിമണ്‍ യൂത്ത് സിന്റെ കർഷകമിത്രം അവാർഡ് വിതരണം എന്നിവയും ഉണ്ടായി.