നേത്രദാനത്തില്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഒന്നാമത്
1591961
Tuesday, September 16, 2025 1:53 AM IST
കൊടകര: ഈവര്‍ഷം നൂറിലധികം കണ്ണുകള്‍ ദാനംചെയ്ത് ഒന്നാമതെത്തിയ ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന് ഐ ബാങ്ക് അസോസിയേഷന് ഭാരവാഹികള്‍ അവാര്‍ഡ് സമ്മാനിച്ചു.
കേരള ഐ ബാങ്ക് അസോസിയേഷന്റെ നാൽപതാമത് ദേശീയ നേത്രദാനപക്ഷാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച നേത്രദാന പക്ഷാചരണ സമാപനയോഗത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, ഫാ. ജോസഫ് മാളിയേക്കല്‍, ഫാ. റിന്റോ തെക്കിനേത്ത്, ഹൃദയ സ്റ്റാഫുകള്‍ എന്നിവര്‍ചേര്‍ന്ന് സിനിമാതാരം മാത്യു തോമസില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു.
ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കപ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ഐ ബാങ്ക് കോ-ഓർഡിനേറ്റര്‍ ജയേഷ് പാറയ്ക്കല്‍ എന്നിവര്‍ നേതൃത്വംനല്കി.