തൃശൂർ പുത്തൻപള്ളിയിൽ ഉൗട്ടുതിരുനാൾ ഇന്ന്
1591680
Monday, September 15, 2025 1:10 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ ഉൗട്ടുതിരുനാൾ ഇന്ന്. രാവിലെ പത്തിനു വയനാട് ദുരിതാശ്വാസനിധിയിലേക്കു ബസിലിക്കയുടെ 20,01,353 രൂപ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു നൽകും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് ഉൗട്ടുനേർച്ച. ഇന്നു പൂർണദണ്ഡവിമോചനദിനംകൂടിയാണ്.
ഉൗട്ടുനേർച്ചയോട് അനുബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് വർഗീസ് പോൾ ഗാനരചന നിർവഹിച്ച് ജെയ്സണ്‍ കലാസദൻ ഈണംനൽകി ബസിലിക്ക ഗായകസംഘമായ ഡോളേഴ്സ് ബസിലിക്ക കൊയർ പാടിയ ബസിലിക്കയുടെ ശതാബ്ദിവർഷത്തിൽ അവതരിപ്പിക്കുന്ന -മാതാപാത- എന്ന മ്യൂസിക്ക് ആൽബം ആർച്ച് ബിഷപ് മാർ ആഡ്രൂസ് താഴത്ത് റിലീസ് ചെയ്യും.
ബസിലിക്ക റെക്ട്ടർ ഫാ. തോമസ് കാക്കശേരി, നടത്തുകൈക്കാരൻ ടി.ടി. ജോസഫ്, ശതാബ്ദി ആഘോഷകമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ. അന്തോണികുട്ടി, കൾച്ചറൽ കമ്മിറ്റി കണ്‍വീനർ പോൾസണ്‍ ആലപ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ആഘോഷമായ പോന്തിഫിക്കൽ കുർബാന. 2000 സെപ്റ്റംബർ 15ന് ഉൗട്ടുതിരുനാൾ ആദ്യമായി ആരംഭിക്കുന്പോൾ ഇപ്പോഴത്തെ തൃശൂർ അതിരൂപതാ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആയിരുന്നു വികാരി.